Saturday, 10 December 2022

പാഠ്യപദ്ധതി പരിഷ്കരണം ജനകീയ ചർച്ച

 


കേരള പാഠ്യപദ്ധതി ചട്ടക്കൂടുകൾ 2022 തയ്യാറാക്കുന്നതിന് മുന്നോടിയായുള്ള  ജനകീയ ചർച്ചകൾ വര്‍ക്കല ബ്ലോക്ക്‌ പരിധിയില്‍ ഉള്ള എല്ലാ വിദ്യാലയങ്ങളിലും പഞ്ചായത്ത് തലങ്ങളിലും  പൂർത്തിയാക്കി.       2022നവംബർ 24 ന് വർക്കല ബ്ലോക്ക് തലത്തിലുള്ള ജനകീയ ചർച്ച  വർക്കല ബ്ലോക്ക് ഓഫീസിൽ വച്ച്  നടന്നു.  വിവിധ  പഞ്ചായത്ത്   കളില്‍ നിന്നായി നൂറിൽപരം അംഗങ്ങൾ  പങ്കെടുത്തു. .വിദ്യാർത്ഥികളുടെ സാന്നിധ്യം ഈ കൂട്ടായ്മയുടെ വലിയ പ്രത്യേകതയായിരുന്നു. അഭിപ്രായം പറയുന്നതിനും കൂട്ടിച്ചേർക്കൽ നടത്തുന്നതിനും കുട്ടികളും മറ്റുള്ളവർക്കൊപ്പം പങ്കുചേർന്നു . 

Friday, 9 December 2022

വർക്കല BRC പ്രാദേശിക ചരിത്ര നിർമ്മാണ ശില്പശാല

 


സമഗ്ര ശിക്ഷാ കേരള യുടെ നേതൃത്വത്തിൽപ്രാദേശിക ചരിത്ര രചനയുടെ രീതി ശാസ്ത്രം പരിചയപ്പെടുത്തുന്നതിനായി ആവിഷ്കരിച്ച പാദമുദ്രകൾ എന്ന പരിപാടിയുടെ ബിആർസിതല അധ്യാപക പരിശീലനം   വർക്കല ബിആർസിയിൽ  നടന്നു.

വർക്കല ബി.പി സി യുടെ അധ്യക്ഷതയിൽ കൂടിയ യോഗം വർക്കല SN കോളെജിലെ ഹിസ്റ്ററി വിഭാഗത്തിലെ അസി:പ്രൊഫ: ഡോ. നന്ദകുമാർ ഉദ്ഘാടനം നിർവഹിച്ചു.

14 ഹൈസ്ക്കൂളുകളിലെ അധ്യാപകരും ട്രയിനിംഗിൽ പങ്കെടുത്തു.

 ഉദ്ഘാടകൻ   പ്രാദേശിക ചരിത്ര രചനയുടെ പ്രാധാന്യം അധ്യാപകർക്ക് പകർന്നു നൽകി. ട്രെയിനർ ശ്രീമതി.ശ്രീലേഖ, അംശു , വി.എസ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

കലാഉത്സവ് -2022

 


   കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ച കലാ ഉത്സവ് വർക്കല ബി ആർ സി മികവുറ്റ രീതിയിൽ സംഘടിപ്പിച്ചു.  ഒക്ടോബർ 28, 29 തീയതികളിലാണ് മത്സരം സംഘടിപ്പിച്ചത്. 10 ഇനങ്ങളിലായി 34 വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. മികച്ച പ്രകടനമാണ് കുട്ടികൾ കാഴ്ചവച്ചത്. ബിആർസി തലത്തിൽ നടന്ന ഓരോ ഇനത്തിലും ഒന്നാമതായി എത്തിയ മത്സരാർത്ഥികളുടെ വിവരങ്ങളും വീഡിയോയും നവംബർ 7 ന് ജില്ലാ ഓഫീസിൽ എത്തിച്ചു. 

ശാസ്‌ത്രപഥം അധ്യാപക ശില്പശാല

 വർക്കല ബിആർസിയുടെ നേതൃത്വത്തിൽ ശാസ്‌ത്രപഥം അധ്യാപക ശില്പശാല

30/11/2022 ബുധനാഴ്ച ബി ആർ സി യിൽ വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സ്മിത സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. കുസാറ്റ് ഫോട്ടോണിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ പ്രവീൺ സി എസ്മുഖ്യാതിഥിയായി. 14 സ്കൂളുകളിൽ നിന്നായി ശാസ്ത്രരംഗം

 കോ-ഓർഡിനേറ്റരും HSS/VHSE വിഭാഗത്തിൽ നിന്നുള്ള  അധ്യാപകരും പങ്കെടുത്തു

നവീകരിച്ച പ്രീ പ്രൈമറി കെട്ടിടത്തിന്റെയും കുട്ടികളുടെ പാർക്കിന്റെയും ഉദ്ഘാടനം

 മുത്താന ഗവണ്മെന്റ് എൽ പി എസ്സിൽ എസ് എസ് കെ ഫണ്ടായ പത്തുലക്ഷം രൂപ ചെലവിൽ നവീകരിച്ച പ്രീ പ്രൈമറി കെട്ടിടത്തിന്റെയും കുട്ടികളുടെ പാർക്കിന്റെയും ഉദ്ഘാടനം വർക്കല എം എൽ എ അഡ്വക്കേറ്റ് വി ജോയി നിർവഹിച്ചു. ചെമ്മരുതി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി പ്രിയങ്ക ബിറിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ ശ്രീ മോഹനദാസ് സ്വാഗതം പറഞ്ഞു. ബ്ലോക്ക്‌ മെമ്പർ ശ്രീ സുശീലൻ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ ശ്രീമതി ജയലക്ഷ്മി ശ്രീമതി ശശികല എസ് എസ് കെ ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ ശ്രീ ജവാദ് പ്രോഗ്രാം ഓഫീസർ ശ്രീ റെനി വർഗീസ് എ ഇ ഒ ശ്രീമതി ബിന്ദു ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ ശ്രീ ദിനിൽ എന്നിവർ സംസാരിച്ചു. എസ് എം സി ചെയർമാൻ ശ്രീ ഷൈൻ നന്ദി പറഞ്ഞു. നാട്ടുകാരനായ ആർട്ടിസ്റ്റ് ശ്രീ കണ്ണൻ ആണ് രണ്ടുമുറി കെട്ടിടത്തെ ഹൗസ് ബോട്ട് ആകൃതിയിൽ നവീകരിച്ചത്. ക്ലാസ്സ്‌ മുറികളിൽ ആകർഷകമായ ഫർണിച്ചർ സൗകര്യവും പഠന മൂലകളും ഉണ്ട്. വർക്കല ഉപജില്ലയിലെ മാതൃകാ പ്രീ പ്രൈമറിയായി ഈ വിദ്യാലയം മാറുകയാണ്.

Thursday, 31 March 2022

RASATHULLIKAL - AUDIO BOOK

 RASATHULLIKAL - AUDIO BOOK


 സമഗ്ര ശിക്ഷാ കേരള വർക്കല ബി.ആർ.സി, യുടെ ആഭിമുഖ്യത്തിൽ വായനവസന്തം ,വായനച്ചങ്ങാത്തം എന്നീ പഠനപരിപോഷണ പരിപാടികളുടെ ഭാഗമായി തയ്യാറാക്കിയ ഓഡിയോ ബുക്കാണ്  രസത്തുള്ളികൾ . കഥകൾ, കവിതകൾ, കത്ത് , ലേഖനം, പൊതുവിജ്ഞാനം തുടങ്ങി വിവിധ മേഖലയുമായി ബന്ധപ്പെട്ട 22 ഓഡിയോകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു . 



Click the above image to download the audiobook

Tuesday, 21 December 2021

ഉണര്‍വ് 2021 - BRC വര്‍ക്കല

 

ആമുഖം

കൊവിഡ്‌ കാല വിദ്യാഭ്യാസം നമ്മുടെ നാട്ടിലും നിരവധി പ്രതിസന്ധികളിലൂടെ കടന്നു പോകുകയാണ് .അവയെ ശാസ്ത്രീയമായി വിശകലനം ചെയ്യാനും പരിഹരിക്കാനും നമുക്ക് കഴിഞ്ഞേ മതിയാകൂ . അതിനുതകുന്ന അന്വേഷണങ്ങള്‍ക്ക് തുടക്കം കുറിക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷാ കേരളം വര്‍ക്കല brc നടപ്പിലാക്കുന്ന തനതു പ്രവര്‍ത്തനമാണ് ഉണര്‍വ് - 2021 വിവിധ ക്ലാസ്സുകളിലും വിഷയങ്ങളിലും കുട്ടികള്‍ നേരിട്ട് കൊണ്ടിരിക്കുന്ന പഠന പ്രയാസങ്ങളെ മറികടക്കാനുള്ള രീതികള്‍ വികസിപ്പിക്കാനും അവ നടപ്പിലാക്കാനും അധ്യാപകരെ സജ്ജരാക്കുക എന്നതാണ് ഈ പരിപാടിയുടെ മുഖ്യ ലക്‌ഷ്യം.



ലക്ഷ്യങ്ങള്‍

1. വിവിധ ക്ലാസ്സുകളിലെ കുട്ടികളില്‍ പഠനരീതികള്‍, പഠനശീലങ്ങള്‍, പ്രക്രിയാശേഷികള്‍ , ആശയങ്ങള്‍ ,മൂല്യങ്ങള്‍ , മനോഭാവങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അക്കാദമിക പ്രതിസന്ധികള്‍ കണ്ടെത്തുക.

2.അധ്യാപകരുടെ സഹായത്തോടെ പരിഹാര പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുക (തെരഞ്ഞെടുക്കുന്ന വിദ്യാലയങ്ങളില്‍ മാത്രം )

3.തിരിച്ചറിവുകളും നേട്ടങ്ങളും മറ്റു വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കുക



പഠനരീതി

1. Diagnostic Assessment Survey

വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ടു കുട്ടികളില്‍ നിലനില്‍ക്കുന്ന അക്കാദമിക പ്രശ്നങ്ങള്‍ തിരിച്ചറിയാന്‍ സഹായകരമായ വിലയിരുത്തല്‍ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന അക്കാദമിക സര്‍വേ .

ഉണര്‍വ്  പദ്ധതി pdf - click the link below

CLICK HERE TO READ MORE


ഉണര്‍വ് പദ്ധതി –നടപ്പിലാക്കുന്നത്  എങ്ങനെ ?

·        ഓരോ വിദ്യാലയത്തിലും ഏതു വിഷയം /ഏതു ക്ലാസ്സ്‌  എന്ന്  BRC ആസൂത്രണ യോഗത്തില്‍ തീരുമാനിക്കുന്നു.(ഒരു വിദ്യാലയത്തില്‍ ഒരു പ്രവര്‍ത്തനം മതിയാകും )

·        ഉണര്‍വ്  പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ  വിലയിരുത്തല്‍ പ്രവര്‍ത്തനം  BRC പ്രവര്‍ത്തകന്റെ നേതൃത്വത്തില്‍  ആ ക്ലാസ്സിലെ /വിഷയത്തിന്റെ അധ്യാപിക കുട്ടികള്‍ക്ക്  നല്‍കുന്നു. വ്യക്തിഗതമായി പൂര്‍ത്തിയാക്കുന്നു .

·        ഓരോ കുട്ടിയ്ക്കും  ഉണര്‍വ് –വിവരശേഖരണ ഫോര്‍മാറ്റ്‌ നല്‍കുന്നു .അവര്‍ വ്യക്തിഗതമായി പൂര്‍ത്തിയാക്കുന്നു.

·        കുട്ടികള്‍  എഴുതിയ  വിലയിരുത്തല്‍  പ്രവര്‍ത്തനത്തിന്‍റെ പ്രതികരണം ,നേരിട്ട് ബോധ്യപ്പെടുന്ന  പ്രതികരണങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ഓരോ കുട്ടിയുടെയും  നില  സൂചകങ്ങള്‍  പരിഗണിച്ച്  നിര്‍ണ്ണയിക്കുന്നു. ഗൂഗിള്‍ ഫോര്‍മാറ്റില്‍ upload ചെയ്യുന്നു .

·        കുട്ടികള്‍ പൂര്‍ത്തിയാക്കിയ വിവര ശേഖരണ ഫോര്‍മാറ്റുകളില്‍ നിന്നും  random ആയി തെരഞ്ഞെടുക്കുന്ന  5 എണ്ണം  ഗൂഗിള്‍ ഫോമില്‍  upload ചെയ്യുന്നു.

·        അധ്യാപികയ്ക്കുള്ള  ഉണര്‍വ്  വിവരശേഖരണ ഫോര്‍മാറ്റിന്റെ ലിങ്ക്   ആ ക്ലാസ്സിലെ ആ വിഷയം  പഠിപ്പിക്കുന്ന  അധ്യാപികയ്ക്ക്  നല്‍കുന്നു . അവര്‍  അത്  പൂര്‍ത്തിയാക്കി submit ചെയ്യുന്നു .

·        നടപ്പിലാക്കിയ  വിലയിരുത്തല്‍  പ്രവര്‍ത്തനം  , കുട്ടികളുടെ  നില നിര്‍ണ്ണയം  നടത്തിയ  രീതി , ഉപയോഗിച്ച  സൂചകങ്ങള്‍ , കുട്ടികളുടെ  നില നിര്‍ണ്ണയം  നടത്തിയതിന്റെ  അടിസ്ഥാനത്തില്‍  ഉള്ള കണ്ടെത്തലുകള്‍   എന്നിവ  SRG യോഗത്തില്‍  അവതരിപ്പിക്കുന്നു .ചര്‍ച്ച ചെയ്യുന്നു

·        ഓരോ  അധ്യാപകനും  ഈ രീതിയില്‍  ഒരു പ്രവര്‍ത്തനം  നടപ്പിലാക്കി  കുട്ടികളുടെ  നില നിര്‍ണ്ണയിക്കാന്‍ തീരുമാനിക്കുന്നു

·        എല്ലാ അധ്യാപകരും  ഒരു  വിലയിരുത്തല്‍ പ്രവര്‍ത്തനം  നല്‍കി  നില നിര്‍ണ്ണയം പൂര്‍ത്തീകരിച്ച തിന് ശേഷം  വീണ്ടും  srg യോഗം ചേരുന്നു . കണ്ടെത്തലുകള്‍  ഉള്‍പ്പെടുത്തി  സംക്ഷിപ്തമായ  റിപ്പോര്‍ട്ട്‌  തയാറാക്കുന്നു. 

·        SRG കണ്‍വീനര്‍ , HM എന്നിവരുടെ  യോഗം  BRC  തലത്തില്‍ ചേരുന്നു .  സ്കൂള്‍ തല  റിപ്പോര്‍ട്ടുകളുടെ   അവതരണവും  ചര്‍ച്ചയും  നടത്തുന്നു . BRC തലത്തില്‍   തയ്യാറാക്കിയ  പഠന റിപ്പോര്‍ട്ട്‌  അവതരിപ്പിക്കുന്നു .  പൊതുവായി  നിലനില്‍ക്കുന്ന പ്രതിസന്ധികള്‍  കണ്ടെത്തുന്നു . അവയ്ക്കുള്ള   പരിഹാര പ്രവര്‍ത്തനങ്ങള്‍  ആലോചിക്കുന്നു .

·         അധ്യാപക  കൂട്ടായ്മകള്‍   വിഷയം / ക്ലാസ്  അടിസ്ഥാനത്തില്‍  യോഗം ചേരുന്നു.ഓരോ വിഷയത്തിലും  കണ്ടെത്തിയ  പ്രശ്നങ്ങള്‍ക്കുള്ള  ചില പരിഹാര പ്രവര്‍ത്തനങ്ങളുടെ  ആസൂത്രണം നടത്തുന്നു ,അവ നടപ്പിലാക്കാന്‍  തീരുമാനിക്കുന്നു . 







Wednesday, 14 April 2021

അടുത്ത അധ്യയനവര്‍ഷം വിദ്യാലയങ്ങള്‍ തുറക്കുമോ ?


  • Ø അടുത്ത  വര്ഷം  വിദ്യാലയങ്ങള്‍  ഭാഗികമായെങ്കിലും  തുറന്നേ തീരൂ ..
  • Ø കുട്ടികളില്‍  ഈ വര്ഷം ഉണ്ടായ പഠന വിടവുകള്‍  കണ്ടെത്തണം.
  • Ø അതില്‍  നിര്‍ണ്ണായകവും  അടിസ്ഥാനപരവും  ആയ ആശയങ്ങളും  ശേഷികളും  കുട്ടികളില്‍ എത്തിക്കാന്‍  അധ്യാപകര്‍ക്ക്   അടുത്ത വര്ഷം കഴിയണം .
  • Ø അതിനാവശ്യമായ  വിദഗ്ദ്ധ പിന്തുണകള്‍  അധ്യാപകര്‍ക്ക്  ലഭിക്കണം . അതിനുതകുന്ന   ഗവേഷണം ,പഠനങ്ങള്‍  എന്നിവ  സംസ്ഥാന തലത്തില്‍  ആസൂത്രണം ചെയ്യണം . അതിന്റെ  അടിസ്ഥാനത്തില്‍  രൂപപ്പെടുന്ന  രൂപരേഖയുടെ  അടിസ്ഥാനത്തില്‍  അധ്യാപകര്‍ക്ക്  പരിശീലനം നല്‍കണം .
  • Ø ഒരു ക്ലാസ്സില്‍  10 -12  കുട്ടികള്‍  മാത്രമുള്ള  വിദ്യാലയങ്ങള്‍  തുറക്കുന്നതിനു  ആദ്യം തന്നെ ശ്രമങ്ങള്‍ ആരംഭിക്കണം
  • Ø കൂടുതല്‍ കുട്ടികളുള്ള  വിദ്യാലയങ്ങളില്‍  ഒരു സമയം  എത്ര കുട്ടികള്‍ , പ്രവര്‍ത്തന സമയം ,പഠന രീതികള്‍ ,  ഊന്നല്‍ കൊടുക്കേണ്ട പാഠഭാഗങ്ങള്‍  എന്നിവ എല്ലാം നിശ്ചയിക്കണം

ചില  ചിന്തകള്‍ ചര്‍ച്ചയ്ക്കു വേണ്ടി  മുന്നോട്ടു വയ്ക്കുന്നു ..

 

1.ഒരു ഡിവിഷനില്‍  (ഉദാഹരണം 8 A )  24  കുട്ടികള്‍  വരെ യുള്ള വിദ്യാലയത്തില്‍

ഒന്നാം ദിവസം

ഒരു ക്ലാസ്സില്‍  ഒരു സമയം  8 കുട്ടികള്‍  രാവിലെ  9.30 ന് എത്തുന്നു . 12.30 വരെ ക്ലാസ് ( ക്ലാസ് സമയം 3 മണിക്കൂര്‍ - 4 പീരീഡ്‌)

രണ്ടാം ദിവസം 

ആ ക്ലാസ്സിലെ  8 കുട്ടികള്‍ കൂടി എത്തുന്നു.

തലേ ദിവസം  നടന്ന ക്ലാസ്  അതേ  അദ്ധ്യാപകര്‍  ആവര്‍ത്തിക്കുന്നു.

 

മൂന്നാം ദിവസം

ആ ക്ലാസ്സിലെ  ശേഷിക്കുന്ന  8 കുട്ടികള്‍ കൂടി എത്തുന്നു.

തലേ ദിവസം  നടന്ന ക്ലാസ്  അതേ  അദ്ധ്യാപകര്‍  ആവര്‍ത്തിക്കുന്നു

 

നാലാം ദിവസം ,അഞ്ചാം ദിവസം ,ആറാം ദിവസം ഈ രീതി ആവര്‍ത്തിക്കുന്നു

 

( ഒരു കുട്ടി  ഒരു ആഴ്ചയില്‍ 6 മണിക്കൂര്‍ വിദ്യാലയത്തില്‍ എത്തുന്നു )

 

2.ഒരു ഡിവിഷനില്‍  36   കുട്ടികള്‍  വരെ ഉള്ള വിദ്യാലയത്തില്‍

ഒന്നാം ദിവസം

ഒരു ക്ലാസ്സില്‍  ഒരു സമയം  10 മുതല്‍ 12 വരെ കുട്ടികള്‍  രാവിലെ  9.30 ന് എത്തുന്നു . 12,30 വരെ ക്ലാസ് ( ക്ലാസ് സമയം 3 മണിക്കൂര്‍ - 4 പീരീഡ്‌)

രണ്ടാം ദിവസം 

ആ ക്ലാസ്സിലെ    10 മുതല്‍ 12  വരെ കുട്ടികള്‍ കൂടി എത്തുന്നു.

തലേ ദിവസം  നടന്ന ക്ലാസ്  അതേ  അദ്ധ്യാപകര്‍  ആവര്‍ത്തിക്കുന്നു

മൂന്നാം  ദിവസം 

ആ ക്ലാസ്സിലെ  ശേഷിക്കുന്ന   10 മുതല്‍ 12  വരെ കുട്ടികള്‍ കൂടി എത്തുന്നു.

തലേ ദിവസം  നടന്ന ക്ലാസ്  അതേ  അദ്ധ്യാപകര്‍  ആവര്‍ത്തിക്കുന്നു

നാലാം ദിവസം ,അഞ്ചാം ദിവസം ,ആറാം ദിവസം ഈ രീതി ആവര്‍ത്തിക്കുന്നു

( ഒരു കുട്ടി  ഒരു ആഴ്ചയില്‍ 6 മണിക്കൂര്‍ വിദ്യാലയത്തില്‍ എത്തുന്നു )

 

3.ഒരു ഡിവിഷനില്‍  48    കുട്ടികള്‍   വരെ  ഉള്ള വിദ്യാലയത്തില്‍

ഒന്നാം ദിവസം രാവിലെ

ഒരു ക്ലാസ്സില്‍  ഒരു സമയം  10 മുതല്‍ 12 വരെ കുട്ടികള്‍  രാവിലെ  9.30 ന് എത്തുന്നു . 12,30 വരെ ക്ലാസ് ( ക്ലാസ് സമയം 3 മണിക്കൂര്‍ - 4 പീരീഡ്‌)

ഒന്നാം ദിവസം ഉച്ചയ്ക്ക് ശേഷം

ആ ക്ലാസ്സിലെ    10 മുതല്‍ 12  വരെ കുട്ടികള്‍ കൂടി ഉച്ചയ്ക്ക് ശേഷം 1. 30 ന്  എത്തുന്നു. ക്ലാസ് സമയം 4.30 വരെ ( ക്ലാസ് സമയം 3 മണിക്കൂര്‍ - 4 പീരീഡ്‌)

രാവിലെ   നടന്ന ക്ലാസ്  അതേ  അദ്ധ്യാപകര്‍  ആവര്‍ത്തിക്കുന്നു

രണ്ടാം ദിവസം  രാവിലെ

ആ ക്ലാസ്സിലെ     10 മുതല്‍ 12  വരെ കുട്ടികള്‍ കൂടി രാവിലെ  9.30 ന് എത്തുന്നു എത്തുന്നു. 12,30 വരെ ക്ലാസ് ( ക്ലാസ് സമയം 3 മണിക്കൂര്‍ - 4 പീരീഡ്‌)

തലേ ദിവസം  നടന്ന ക്ലാസ്  അതേ  അദ്ധ്യാപകര്‍  ആവര്‍ത്തിക്കുന്നു

മൂന്നാം ദിവസം രാവിലെ

ആ ക്ലാസ്സിലെ   ശേഷിക്കുന്ന  10 മുതല്‍ 12  വരെ കുട്ടികള്‍ രാവിലെ  9.30 ന് എത്തുന്നു എത്തുന്നു. 12,30 വരെ ക്ലാസ്. ക്ലാസ് സമയം 4,30 വരെ ( ക്ലാസ് സമയം 3 മണിക്കൂര്‍ - 4 പീരീഡ്‌)

തലേ ദിവസം  നടന്ന ക്ലാസ്  അതേ  അദ്ധ്യാപകര്‍  ആവര്‍ത്തിക്കുന്നു

ഈ രീതിയില്‍  നാലാം ദിവസം  രണ്ടു  സെഷനുകളും  അഞ്ചാം ദിവസവും ആറാം ദിവസവും  ഓരോ സെഷനും തുടരുന്നു

( ഒരു കുട്ടി  ഒരു ആഴ്ചയില്‍ 6 മണിക്കൂര്‍ വിദ്യാലയത്തില്‍ എത്തുന്നു )

  • Ø ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം കൂടി  ഉപയോഗ പ്പെടുത്തി ക്കൊണ്ടാണ് ക്ലാസ്സുകള്‍  നടക്കേണ്ടത്  . രക്ഷിതാക്കള്‍ക്കും ക്ലാസ്സില്‍ എത്താന്‍ കഴിയാത്തവര്‍ക്കും  ക്ലാസ് കാണാന്‍ കഴിയണം ( രക്ഷിതാക്കളുടെ  ആശങ്ക മാറ്റാന്‍ വേറെ വഴിയില്ല ) 
  • Ø എല്ലാ ദിവസവും  ഉച്ചയ്ക്ക്  ശേഷം  അധ്യാപകര്‍ വിദ്യാലയത്തില്‍  ഉള്ള സമയത്ത്  ഓണ്‍ ലൈന്‍ പിന്തുണാ പ്രവര്‍ത്തനങ്ങള്‍ തുടരണം.                          ( അതിന്റെ രീതി ശാസ്ത്രം രൂപപ്പെടുത്തണം )
  • Ø ഓരോ മാസവും  ലഭ്യമാകുന്ന  സമയം ഉപയോഗിച്ച്  പൂര്‍ത്തിയാക്കാന്‍ കഴിയുന്ന പാഠഭാഗങ്ങള്‍  തീരുമാനിക്കണം . നഷ്ട്ടപ്പെട്ടുപോയ  പഠന തന്ത്രങ്ങള്‍ക്ക്  ഊന്നല്‍  കൊടുക്കാന്‍ കഴിയണം . ക്ലാസ് മുറിയില്‍  വച്ചും ഓണ്‍ലൈന്‍  സാധ്യത  ഉപയോഗപ്പെടുത്തിയും   എത്രത്തോളം  കഴിയുമെന്ന്  തിട്ടപ്പെടുത്തണം
  • Ø മുന്‍ വര്ഷം  ഉപയോഗിച്ച  വീഡിയോ ക്ലാസ്സുകള്‍  എങ്ങനെ എല്ലാം  പുനരുപയോഗിക്കാം  എന്ന്  തീരുമാനിയ്ക്കണം .അതിനുള്ള  രീതികളും  ആസൂത്രണം ചെയ്യണം
  • Ø ഓണ്‍ ലൈന്‍ സൗകര്യം തീരെ ഇല്ലാത്ത കുട്ടികള്‍ക്ക്  പ്രാദേശിക  മായി  എന്തൊക്കെ  സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയും  എന്ന്  ആലോചിക്കണം
  • Ø ആരോഗ്യ പ്രവര്‍ത്തകര്‍ , ദുരന്ത നിവാരണ മേഖലയിലെ  വിദഗ്ദ്ധര്‍  എന്നിവര്‍  നിരന്തരം  വിദ്യാലയങ്ങള്‍  സന്ദര്‍ശിക്കുകയും  വേണ്ട നിര്‍ദ്ദേശങ്ങള്‍  നല്‍കുകയും വേണം .
  • Ø വിദ്യാലയം  തുറക്കുന്ന  ആദ്യ ദിവസങ്ങള്‍  COVID ബോധവല്‍ക്കരണ  പ്രവര്‍ത്തനങ്ങള്‍ക്കും  പരിശീലനങ്ങള്‍ക്കും  മാത്രമായി  മാറ്റിവയ്ക്കണം . കുട്ടികളുടെ  ആരോഗ്യ സ്ഥിതി   നിരന്തരം വിലയിരുത്തുന്നതിന്  സ്ഥിരം സംവിധാനങ്ങള്‍  രൂപപ്പെടുത്തണം .
  • Ø ആരോഗ്യ പ്രവര്‍ത്തകരുടെ  പ്രത്യേക  team  തുടക്കത്തില്‍  എല്ലാ ദിവസവും  വിദ്യാലയങ്ങള്‍  സന്ദര്‍ശിക്കണം
  • Ø വിദ്യാലയങ്ങളും  ആരോഗ്യ സ്ഥാപനങ്ങളും  തമ്മില്‍  ആശയ വിനിമയത്തിന്  പ്രത്യേകം  സംവിധാനങ്ങള്‍  ഒരുക്കണം (HOTLINE)
  • Ø COVID സാഹചര്യത്തില്‍  വിദ്യാലയ പ്രവര്‍ത്തനങ്ങള്‍  എങ്ങനെ നിര്‍വഹിക്കണം  എന്ന്  അന്താരാഷ്‌ട്ര തലത്തിലുള്ള  വിദഗ്ദ്ധരുടെ  മേല്‍നോട്ടത്തില്‍  പ്രോട്ടോകോള്‍ രൂപീകരിക്കണം .അതിന്റെ  അടിസ്ഥാനത്തില്‍  അധ്യാപകര്‍ക്കും  ജനപ്രതിനിധികള്‍ക്കും  ഉദ്യോഗസ്ഥര്‍ക്കും  പരിശീലനം നല്‍കണം .