Tuesday, 21 December 2021

ഉണര്‍വ് 2021 - BRC വര്‍ക്കല

 

ആമുഖം

കൊവിഡ്‌ കാല വിദ്യാഭ്യാസം നമ്മുടെ നാട്ടിലും നിരവധി പ്രതിസന്ധികളിലൂടെ കടന്നു പോകുകയാണ് .അവയെ ശാസ്ത്രീയമായി വിശകലനം ചെയ്യാനും പരിഹരിക്കാനും നമുക്ക് കഴിഞ്ഞേ മതിയാകൂ . അതിനുതകുന്ന അന്വേഷണങ്ങള്‍ക്ക് തുടക്കം കുറിക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷാ കേരളം വര്‍ക്കല brc നടപ്പിലാക്കുന്ന തനതു പ്രവര്‍ത്തനമാണ് ഉണര്‍വ് - 2021 വിവിധ ക്ലാസ്സുകളിലും വിഷയങ്ങളിലും കുട്ടികള്‍ നേരിട്ട് കൊണ്ടിരിക്കുന്ന പഠന പ്രയാസങ്ങളെ മറികടക്കാനുള്ള രീതികള്‍ വികസിപ്പിക്കാനും അവ നടപ്പിലാക്കാനും അധ്യാപകരെ സജ്ജരാക്കുക എന്നതാണ് ഈ പരിപാടിയുടെ മുഖ്യ ലക്‌ഷ്യം.



ലക്ഷ്യങ്ങള്‍

1. വിവിധ ക്ലാസ്സുകളിലെ കുട്ടികളില്‍ പഠനരീതികള്‍, പഠനശീലങ്ങള്‍, പ്രക്രിയാശേഷികള്‍ , ആശയങ്ങള്‍ ,മൂല്യങ്ങള്‍ , മനോഭാവങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അക്കാദമിക പ്രതിസന്ധികള്‍ കണ്ടെത്തുക.

2.അധ്യാപകരുടെ സഹായത്തോടെ പരിഹാര പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുക (തെരഞ്ഞെടുക്കുന്ന വിദ്യാലയങ്ങളില്‍ മാത്രം )

3.തിരിച്ചറിവുകളും നേട്ടങ്ങളും മറ്റു വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കുക



പഠനരീതി

1. Diagnostic Assessment Survey

വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ടു കുട്ടികളില്‍ നിലനില്‍ക്കുന്ന അക്കാദമിക പ്രശ്നങ്ങള്‍ തിരിച്ചറിയാന്‍ സഹായകരമായ വിലയിരുത്തല്‍ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന അക്കാദമിക സര്‍വേ .

ഉണര്‍വ്  പദ്ധതി pdf - click the link below

CLICK HERE TO READ MORE


ഉണര്‍വ് പദ്ധതി –നടപ്പിലാക്കുന്നത്  എങ്ങനെ ?

·        ഓരോ വിദ്യാലയത്തിലും ഏതു വിഷയം /ഏതു ക്ലാസ്സ്‌  എന്ന്  BRC ആസൂത്രണ യോഗത്തില്‍ തീരുമാനിക്കുന്നു.(ഒരു വിദ്യാലയത്തില്‍ ഒരു പ്രവര്‍ത്തനം മതിയാകും )

·        ഉണര്‍വ്  പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ  വിലയിരുത്തല്‍ പ്രവര്‍ത്തനം  BRC പ്രവര്‍ത്തകന്റെ നേതൃത്വത്തില്‍  ആ ക്ലാസ്സിലെ /വിഷയത്തിന്റെ അധ്യാപിക കുട്ടികള്‍ക്ക്  നല്‍കുന്നു. വ്യക്തിഗതമായി പൂര്‍ത്തിയാക്കുന്നു .

·        ഓരോ കുട്ടിയ്ക്കും  ഉണര്‍വ് –വിവരശേഖരണ ഫോര്‍മാറ്റ്‌ നല്‍കുന്നു .അവര്‍ വ്യക്തിഗതമായി പൂര്‍ത്തിയാക്കുന്നു.

·        കുട്ടികള്‍  എഴുതിയ  വിലയിരുത്തല്‍  പ്രവര്‍ത്തനത്തിന്‍റെ പ്രതികരണം ,നേരിട്ട് ബോധ്യപ്പെടുന്ന  പ്രതികരണങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ഓരോ കുട്ടിയുടെയും  നില  സൂചകങ്ങള്‍  പരിഗണിച്ച്  നിര്‍ണ്ണയിക്കുന്നു. ഗൂഗിള്‍ ഫോര്‍മാറ്റില്‍ upload ചെയ്യുന്നു .

·        കുട്ടികള്‍ പൂര്‍ത്തിയാക്കിയ വിവര ശേഖരണ ഫോര്‍മാറ്റുകളില്‍ നിന്നും  random ആയി തെരഞ്ഞെടുക്കുന്ന  5 എണ്ണം  ഗൂഗിള്‍ ഫോമില്‍  upload ചെയ്യുന്നു.

·        അധ്യാപികയ്ക്കുള്ള  ഉണര്‍വ്  വിവരശേഖരണ ഫോര്‍മാറ്റിന്റെ ലിങ്ക്   ആ ക്ലാസ്സിലെ ആ വിഷയം  പഠിപ്പിക്കുന്ന  അധ്യാപികയ്ക്ക്  നല്‍കുന്നു . അവര്‍  അത്  പൂര്‍ത്തിയാക്കി submit ചെയ്യുന്നു .

·        നടപ്പിലാക്കിയ  വിലയിരുത്തല്‍  പ്രവര്‍ത്തനം  , കുട്ടികളുടെ  നില നിര്‍ണ്ണയം  നടത്തിയ  രീതി , ഉപയോഗിച്ച  സൂചകങ്ങള്‍ , കുട്ടികളുടെ  നില നിര്‍ണ്ണയം  നടത്തിയതിന്റെ  അടിസ്ഥാനത്തില്‍  ഉള്ള കണ്ടെത്തലുകള്‍   എന്നിവ  SRG യോഗത്തില്‍  അവതരിപ്പിക്കുന്നു .ചര്‍ച്ച ചെയ്യുന്നു

·        ഓരോ  അധ്യാപകനും  ഈ രീതിയില്‍  ഒരു പ്രവര്‍ത്തനം  നടപ്പിലാക്കി  കുട്ടികളുടെ  നില നിര്‍ണ്ണയിക്കാന്‍ തീരുമാനിക്കുന്നു

·        എല്ലാ അധ്യാപകരും  ഒരു  വിലയിരുത്തല്‍ പ്രവര്‍ത്തനം  നല്‍കി  നില നിര്‍ണ്ണയം പൂര്‍ത്തീകരിച്ച തിന് ശേഷം  വീണ്ടും  srg യോഗം ചേരുന്നു . കണ്ടെത്തലുകള്‍  ഉള്‍പ്പെടുത്തി  സംക്ഷിപ്തമായ  റിപ്പോര്‍ട്ട്‌  തയാറാക്കുന്നു. 

·        SRG കണ്‍വീനര്‍ , HM എന്നിവരുടെ  യോഗം  BRC  തലത്തില്‍ ചേരുന്നു .  സ്കൂള്‍ തല  റിപ്പോര്‍ട്ടുകളുടെ   അവതരണവും  ചര്‍ച്ചയും  നടത്തുന്നു . BRC തലത്തില്‍   തയ്യാറാക്കിയ  പഠന റിപ്പോര്‍ട്ട്‌  അവതരിപ്പിക്കുന്നു .  പൊതുവായി  നിലനില്‍ക്കുന്ന പ്രതിസന്ധികള്‍  കണ്ടെത്തുന്നു . അവയ്ക്കുള്ള   പരിഹാര പ്രവര്‍ത്തനങ്ങള്‍  ആലോചിക്കുന്നു .

·         അധ്യാപക  കൂട്ടായ്മകള്‍   വിഷയം / ക്ലാസ്  അടിസ്ഥാനത്തില്‍  യോഗം ചേരുന്നു.ഓരോ വിഷയത്തിലും  കണ്ടെത്തിയ  പ്രശ്നങ്ങള്‍ക്കുള്ള  ചില പരിഹാര പ്രവര്‍ത്തനങ്ങളുടെ  ആസൂത്രണം നടത്തുന്നു ,അവ നടപ്പിലാക്കാന്‍  തീരുമാനിക്കുന്നു . 







No comments:

Post a Comment