മുത്താന ഗവണ്മെന്റ് എൽ പി എസ്സിൽ എസ് എസ് കെ ഫണ്ടായ പത്തുലക്ഷം രൂപ ചെലവിൽ നവീകരിച്ച പ്രീ പ്രൈമറി കെട്ടിടത്തിന്റെയും കുട്ടികളുടെ പാർക്കിന്റെയും ഉദ്ഘാടനം വർക്കല എം എൽ എ അഡ്വക്കേറ്റ് വി ജോയി നിർവഹിച്ചു. ചെമ്മരുതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രിയങ്ക ബിറിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ ശ്രീ മോഹനദാസ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് മെമ്പർ ശ്രീ സുശീലൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീമതി ജയലക്ഷ്മി ശ്രീമതി ശശികല എസ് എസ് കെ ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ ശ്രീ ജവാദ് പ്രോഗ്രാം ഓഫീസർ ശ്രീ റെനി വർഗീസ് എ ഇ ഒ ശ്രീമതി ബിന്ദു ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ ശ്രീ ദിനിൽ എന്നിവർ സംസാരിച്ചു. എസ് എം സി ചെയർമാൻ ശ്രീ ഷൈൻ നന്ദി പറഞ്ഞു. നാട്ടുകാരനായ ആർട്ടിസ്റ്റ് ശ്രീ കണ്ണൻ ആണ് രണ്ടുമുറി കെട്ടിടത്തെ ഹൗസ് ബോട്ട് ആകൃതിയിൽ നവീകരിച്ചത്. ക്ലാസ്സ് മുറികളിൽ ആകർഷകമായ ഫർണിച്ചർ സൗകര്യവും പഠന മൂലകളും ഉണ്ട്. വർക്കല ഉപജില്ലയിലെ മാതൃകാ പ്രീ പ്രൈമറിയായി ഈ വിദ്യാലയം മാറുകയാണ്.
No comments:
Post a Comment