- Ø അടുത്ത വര്‍ഷം വിദ്യാലയങ്ങള്‍ ഭാഗികമായെങ്കിലും തുറന്നേ തീരൂ ..
- Ø കുട്ടികളില്‍ ഈ വര്‍ഷം ഉണ്ടായ പഠന വിടവുകള്‍ കണ്ടെത്തണം.
- Ø അതില്‍ നിര്‍ണ്ണായകവും അടിസ്ഥാനപരവും ആയ ആശയങ്ങളും ശേഷികളും കുട്ടികളില്‍ എത്തിക്കാന്‍ അധ്യാപകര്‍ക്ക് അടുത്ത വര്‍ഷം കഴിയണം .
- Ø അതിനാവശ്യമായ വിദഗ്ദ്ധ പിന്തുണകള്‍ അധ്യാപകര്‍ക്ക് ലഭിക്കണം . അതിനുതകുന്ന ഗവേഷണം ,പഠനങ്ങള്‍ എന്നിവ സംസ്ഥാന തലത്തില്‍ ആസൂത്രണം ചെയ്യണം . അതിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുന്ന രൂപരേഖയുടെ അടിസ്ഥാനത്തില്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കണം .
- Ø ഒരു ക്ലാസ്സില്‍ 10 -12 കുട്ടികള്‍ മാത്രമുള്ള വിദ്യാലയങ്ങള്‍ തുറക്കുന്നതിനു ആദ്യം തന്നെ ശ്രമങ്ങള്‍ ആരംഭിക്കണം
- Ø കൂടുതല്‍ കുട്ടികളുള്ള വിദ്യാലയങ്ങളില്‍ ഒരു സമയം എത്ര കുട്ടികള്‍ , പ്രവര്‍ത്തന സമയം ,പഠന രീതികള്‍ , ഊന്നല്‍ കൊടുക്കേണ്ട പാഠഭാഗങ്ങള്‍ എന്നിവ എല്ലാം നിശ്ചയിക്കണം
ചില
ചിന്തകള്‍ ചര്‍ച്ചയ്ക്കു വേണ്ടി
മുന്നോട്ടു വയ്ക്കുന്നു ..
1.ഒരു ഡിവിഷനില്‍ (ഉദാഹരണം 8 A )
24 കുട്ടികള്‍ വരെ യുള്ള വിദ്യാലയത്തില്‍
ഒന്നാം ദിവസം
ഒരു ക്ലാസ്സില്‍ ഒരു സമയം 8 കുട്ടികള്‍
രാവിലെ 9.30 ന് എത്തുന്നു . 12.30
വരെ ക്ലാസ് ( ക്ലാസ് സമയം 3 മണിക്കൂര്‍ - 4 പീരീഡ്)
രണ്ടാം ദിവസം
ആ ക്ലാസ്സിലെ 8 കുട്ടികള്‍ കൂടി
എത്തുന്നു.
തലേ ദിവസം നടന്ന ക്ലാസ് അതേ
അദ്ധ്യാപകര്‍ ആവര്‍ത്തിക്കുന്നു.
മൂന്നാം ദിവസം
ആ ക്ലാസ്സിലെ ശേഷിക്കുന്ന 8 കുട്ടികള്‍ കൂടി എത്തുന്നു.
തലേ ദിവസം നടന്ന ക്ലാസ് അതേ
അദ്ധ്യാപകര്‍ ആവര്‍ത്തിക്കുന്നു
നാലാം ദിവസം ,അഞ്ചാം ദിവസം ,ആറാം
ദിവസം ഈ രീതി ആവര്‍ത്തിക്കുന്നു
( ഒരു കുട്ടി ഒരു ആഴ്ചയില്‍ 6
മണിക്കൂര്‍ വിദ്യാലയത്തില്‍ എത്തുന്നു )
2.ഒരു ഡിവിഷനില്‍ 36 കുട്ടികള്‍
വരെ ഉള്ള വിദ്യാലയത്തില്‍
ഒന്നാം ദിവസം
ഒരു ക്ലാസ്സില്‍ ഒരു സമയം 10 മുതല്‍ 12 വരെ കുട്ടികള്‍ രാവിലെ
9.30 ന് എത്തുന്നു . 12,30 വരെ ക്ലാസ് ( ക്ലാസ് സമയം 3 മണിക്കൂര്‍ - 4
പീരീഡ്)
രണ്ടാം ദിവസം
ആ ക്ലാസ്സിലെ 10
മുതല്‍ 12 വരെ കുട്ടികള്‍ കൂടി എത്തുന്നു.
തലേ ദിവസം നടന്ന ക്ലാസ് അതേ
അദ്ധ്യാപകര്‍ ആവര്‍ത്തിക്കുന്നു
മൂന്നാം ദിവസം
ആ ക്ലാസ്സിലെ ശേഷിക്കുന്ന 10
മുതല്‍ 12 വരെ കുട്ടികള്‍ കൂടി എത്തുന്നു.
തലേ ദിവസം നടന്ന ക്ലാസ് അതേ
അദ്ധ്യാപകര്‍ ആവര്‍ത്തിക്കുന്നു
നാലാം ദിവസം ,അഞ്ചാം ദിവസം ,ആറാം ദിവസം ഈ രീതി ആവര്‍ത്തിക്കുന്നു
( ഒരു കുട്ടി ഒരു ആഴ്ചയില്‍ 6
മണിക്കൂര്‍ വിദ്യാലയത്തില്‍ എത്തുന്നു )
3.ഒരു ഡിവിഷനില്‍ 48 കുട്ടികള്‍
വരെ ഉള്ള വിദ്യാലയത്തില്‍
ഒന്നാം ദിവസം രാവിലെ
ഒരു ക്ലാസ്സില്‍ ഒരു സമയം 10 മുതല്‍ 12 വരെ കുട്ടികള്‍ രാവിലെ
9.30 ന് എത്തുന്നു . 12,30 വരെ ക്ലാസ് ( ക്ലാസ് സമയം 3 മണിക്കൂര്‍ - 4
പീരീഡ്)
ഒന്നാം ദിവസം ഉച്ചയ്ക്ക് ശേഷം
ആ ക്ലാസ്സിലെ 10
മുതല്‍ 12 വരെ കുട്ടികള്‍ കൂടി ഉച്ചയ്ക്ക്
ശേഷം 1. 30 ന് എത്തുന്നു. ക്ലാസ് സമയം 4.30
വരെ ( ക്ലാസ് സമയം 3 മണിക്കൂര്‍ - 4 പീരീഡ്)
രാവിലെ നടന്ന ക്ലാസ് അതേ
അദ്ധ്യാപകര്‍ ആവര്‍ത്തിക്കുന്നു
രണ്ടാം ദിവസം രാവിലെ
ആ ക്ലാസ്സിലെ 10 മുതല്‍ 12
വരെ കുട്ടികള്‍ കൂടി രാവിലെ 9.30
ന് എത്തുന്നു എത്തുന്നു. 12,30 വരെ ക്ലാസ് ( ക്ലാസ് സമയം 3 മണിക്കൂര്‍ - 4 പീരീഡ്)
തലേ ദിവസം നടന്ന ക്ലാസ് അതേ
അദ്ധ്യാപകര്‍ ആവര്‍ത്തിക്കുന്നു
മൂന്നാം ദിവസം രാവിലെ
ആ ക്ലാസ്സിലെ ശേഷിക്കുന്ന 10 മുതല്‍ 12
വരെ കുട്ടികള്‍ രാവിലെ 9.30 ന്
എത്തുന്നു എത്തുന്നു. 12,30 വരെ ക്ലാസ്. ക്ലാസ് സമയം 4,30 വരെ ( ക്ലാസ് സമയം 3
മണിക്കൂര്‍ - 4 പീരീഡ്)
തലേ ദിവസം നടന്ന ക്ലാസ് അതേ
അദ്ധ്യാപകര്‍ ആവര്‍ത്തിക്കുന്നു
ഈ രീതിയില്‍ നാലാം ദിവസം രണ്ടു
സെഷനുകളും അഞ്ചാം ദിവസവും ആറാം
ദിവസവും ഓരോ സെഷനും തുടരുന്നു
( ഒരു കുട്ടി ഒരു ആഴ്ചയില്‍ 6 മണിക്കൂര്‍ വിദ്യാലയത്തില്‍ എത്തുന്നു )
- Ø ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം കൂടി ഉപയോഗ പ്പെടുത്തി ക്കൊണ്ടാണ് ക്ലാസ്സുകള്‍ നടക്കേണ്ടത് . രക്ഷിതാക്കള്‍ക്കും ക്ലാസ്സില്‍ എത്താന്‍
കഴിയാത്തവര്‍ക്കും ക്ലാസ് കാണാന്‍ കഴിയണം
( രക്ഷിതാക്കളുടെ ആശങ്ക മാറ്റാന്‍ വേറെ
വഴിയില്ല )
- Ø എല്ലാ ദിവസവും ഉച്ചയ്ക്ക് ശേഷം അധ്യാപകര്‍ വിദ്യാലയത്തില്‍ ഉള്ള സമയത്ത് ഓണ്‍ ലൈന്‍ പിന്തുണാ പ്രവര്‍ത്തനങ്ങള്‍ തുടരണം. ( അതിന്റെ രീതി ശാസ്ത്രം രൂപപ്പെടുത്തണം )
- Ø ഓരോ മാസവും ലഭ്യമാകുന്ന സമയം ഉപയോഗിച്ച് പൂര്‍ത്തിയാക്കാന്‍ കഴിയുന്ന പാഠഭാഗങ്ങള്‍ തീരുമാനിക്കണം . നഷ്ട്ടപ്പെട്ടുപോയ പഠന തന്ത്രങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കാന്‍ കഴിയണം . ക്ലാസ് മുറിയില്‍ വച്ചും ഓണ്‍ലൈന്‍ സാധ്യത ഉപയോഗപ്പെടുത്തിയും എത്രത്തോളം കഴിയുമെന്ന് തിട്ടപ്പെടുത്തണം
- Ø മുന്‍ വര്‍ഷം ഉപയോഗിച്ച വീഡിയോ ക്ലാസ്സുകള്‍ എങ്ങനെ എല്ലാം പുനരുപയോഗിക്കാം എന്ന് തീരുമാനിയ്ക്കണം .അതിനുള്ള രീതികളും ആസൂത്രണം ചെയ്യണം
- Ø ഓണ്‍ ലൈന്‍ സൗകര്യം തീരെ ഇല്ലാത്ത കുട്ടികള്‍ക്ക് പ്രാദേശിക മായി എന്തൊക്കെ സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയും എന്ന് ആലോചിക്കണം
- Ø ആരോഗ്യ പ്രവര്‍ത്തകര്‍ , ദുരന്ത നിവാരണ മേഖലയിലെ വിദഗ്ദ്ധര്‍ എന്നിവര്‍ നിരന്തരം വിദ്യാലയങ്ങള്‍ സന്ദര്‍ശിക്കുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും വേണം .
- Ø വിദ്യാലയം തുറക്കുന്ന ആദ്യ ദിവസങ്ങള്‍ COVID ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കും പരിശീലനങ്ങള്‍ക്കും മാത്രമായി മാറ്റിവയ്ക്കണം . കുട്ടികളുടെ ആരോഗ്യ സ്ഥിതി നിരന്തരം വിലയിരുത്തുന്നതിന് സ്ഥിരം സംവിധാനങ്ങള്‍ രൂപപ്പെടുത്തണം .
- Ø ആരോഗ്യ പ്രവര്‍ത്തകരുടെ പ്രത്യേക team തുടക്കത്തില്‍ എല്ലാ ദിവസവും വിദ്യാലയങ്ങള്‍ സന്ദര്‍ശിക്കണം
- Ø വിദ്യാലയങ്ങളും ആരോഗ്യ സ്ഥാപനങ്ങളും തമ്മില്‍ ആശയ വിനിമയത്തിന് പ്രത്യേകം സംവിധാനങ്ങള്‍ ഒരുക്കണം (HOTLINE)
- Ø COVID സാഹചര്യത്തില്‍ വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ നിര്‍വഹിക്കണം എന്ന് അന്താരാഷ്ട്ര തലത്തിലുള്ള വിദഗ്ദ്ധരുടെ മേല്‍നോട്ടത്തില്‍ പ്രോട്ടോകോള്‍ രൂപീകരിക്കണം .അതിന്റെ അടിസ്ഥാനത്തില്‍ അധ്യാപകര്‍ക്കും ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കണം .
No comments:
Post a Comment