Saturday, 22 August 2020

ഫസ്റ്റ് ബെല്‍ - ഓണ്‍ലൈന്‍ ക്ളാസ് - ഒരു പഠനം

 

 

 

 

 

ആമുഖം

പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ഫസ്റ്റ് ബെല്‍ ഓണ്‍ ലൈന്‍ ക്ലാസ്സുകള്‍ രണ്ടു മാസം പിന്നിടുകയാണ് . ഒട്ടേറെ പരിമിതികള്‍ ഉണ്ടെങ്കിലും ഈ ക്ലാസ്സുകള്‍ വിദ്യാലയത്തില്‍ എത്താന്‍ കഴിയാത്ത നമ്മുടെ കുട്ടികളെ അക്കാദമിക മായി engage ചെയ്യിക്കാന്‍ നല്ല രീതിയില്‍ സഹായിക്കുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല .എന്നാല്‍ എല്ലാ കുട്ടികള്‍ക്കും ഈ ക്ലാസ്സുകള്‍ കാണാനും അക്കാദമികമായ കൂട്ടായ്മകളില്‍ പങ്കെടുക്കാനും കഴിയുന്നുണ്ടോ എന്നും കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഈ പദ്ധതിയെ എങ്ങനെ നോക്കി ക്കാണുന്നു വെന്നും കണ്ടെത്തുന്നതിനുള്ള ശ്രമമാണ് ഈ പഠനം .ഒന്നാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള എല്ലാ വിഷയങ്ങളും പഠന വിധേയമാക്കി .ആകെ 38 വിദ്യാലയങ്ങളില്‍ നിന്നും 122 അധ്യാപകര്‍ പഠനത്തില്‍ പങ്കെടുത്തു .പല അധ്യാപകരും ഒന്നിലധികം ക്ലാസ് / വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനാല്‍ ആകെ 192 പ്രതികരണങ്ങള്‍ ആണ് ലഭിച്ചത് .

പഠന ലക്ഷ്യങ്ങള്‍

  • പൊതുവിദ്യാഭ്യാസവകുപ്പ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ ക്ലാസ്സുകളിലെ കുട്ടികളുടെ പങ്കാളിത്തം , വിദ്യാലയങ്ങള്‍ നടപ്പിലാക്കുന്ന തുടര്‍പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചുളള വിവരങ്ങള്‍ ശേഖരിക്കുക.

  • ഓണ്‍ ലൈന്‍ ക്ലാസ്സുകളെ ക്കുറി ച്ച് വിവിധ ക്ലാസ്സുകളിലും വിഷയങ്ങളിലും പഠിപ്പിക്കുന്ന അധ്യാപകരുടെ അഭിപ്രായങ്ങള്‍, കുട്ടികളുടെ അഭിപ്രായങ്ങള്‍, രക്ഷിതാക്കളുടെ അഭിപ്രായങ്ങള്‍ എന്നിവ ശേഖരിക്കുക.

  • ഓണ്‍ലൈന്‍ പഠനം കൂടുതല്‍ മികവുറ്റതാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക.

വിവരങ്ങളുടെ വിശകലനവും പ്രധാന കണ്ടെത്തലുകളും

  • രക്ഷിതാക്കളുടെ പിന്തുണ നന്നായി ലഭിക്കുന്ന കുട്ടികള്‍ പഠന പ്രവര്‍ത്തനങ്ങളില്‍ ഫല പ്രദമായി പങ്കെടുക്കുന്നു

  • സ്വന്തം അധ്യാപകരുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചകളും തുടര്‍ പ്രവര്‍ത്തനങ്ങളും ആണ് ഓണ്‍ ലൈന്‍ ക്ലാസ്സുകളുടെ ജീവന്‍ .അത്തരം അധ്യാപകരെ രക്ഷിതാക്കള്‍ തിരിച്ചറിയുന്നുണ്ട്

  • ക്ലാസ് കാണുകയും പ്രതികരിക്കുകയും ചെയ്യുന്നവര്‍ ക്ലാസ്സിനെ പൊതുവേ മെച്ചം എന്ന് തന്നെയാണ് വിലയിരുത്തുന്നത്



  • 95 ശതമാനം ക്ലാസുകളി ലും 80 ശതമാനത്തിലേറെ കുട്ടികള്‍ സ്ഥിരായി ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ കാണുന്നു

  • 5 ശതമാനം ക്ലാസ്സുകളില്‍ 60 ശതമാനത്തിനും 80 ശതമാനത്തിനും ഇടയില്‍ കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ കാണുന്നു



  • 8 5 ശതമാനം ക്ലാസ്സുകളിലും 80 ശതമാനത്തിലേറെ കുട്ടികളുടെ രക്ഷിതാക്കളെ ഉള്‍പ്പെടുത്തി സമൂഹ മാധ്യമ കൂട്ടായ്മകള്‍ രൂപീകരിച്ചിട്ടുണ്ട്

  • 13 ശതമാനം ക്ലാസ്സുകളില്‍ 60 ശതമാനത്തിനും 80 ശതമാനത്തിനും ഇടയില്‍

രക്ഷിതാക്കളെ ഉള്‍പ്പെടുത്തി കൂട്ടായ്മകള്‍ രൂപീകരിച്ചു.

  • 2 ശതമാനം ക്ലാസ്സുകളില്‍ ക്ലാസ്സുകളില്‍ 40 ശതമാനത്തിനും 60 ശതമാനത്തിനും ഇടയില്‍ രക്ഷിതാക്കളെ ഉള്‍പ്പെടുത്തി കൂട്ടായ്മകള്‍ രൂപീകരിച്ചു



  • 7 8 ശതമാനം ക്ലാസുകളി ലും 80 ശതമാനത്തിലേറെ കുട്ടികള്‍ ക്ലാസ് തല കൂട്ടായ്മയിലൂടെ ടീച്ചര്‍ നല്‍കുന്ന തുടര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആകുന്നുണ്ട്

  • 20 ശതമാനം ക്ലാസുകളില്‍ 60 ശതമാനത്തിനും 80 ശതമാനത്തിനും ഇടയില്‍ കുട്ടികള്‍ ക്ലാസ് തല കൂട്ടായ്മയിലൂടെ ടീച്ചര്‍ നല്‍കുന്ന തുടര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആകുന്നുണ്ട്

  • 2 ശതമാനം ക്ലാസുകളില്‍ 40 ശതമാനത്തിനും 60 ശതമാനത്തിനും ഇടയില്‍ കുട്ടികള്‍ ക്ലാസ് തല കൂട്ടായ്മയിലൂടെ ടീച്ചര്‍ നല്‍കുന്ന തുടര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആകുന്നുണ്ട് .





  • ക്ലാസ്സിന്‍റെ സംക്ഷിപ്തം അവതരണം , ചര്‍ച്ച ചോദ്യങ്ങള്‍ / ASSIGNMENTS നല്‍കല്‍ ,ASSIGNMENTS വിലയിരുത്തല്‍, സംശയനിവാരണം, ASSIGNMENTS ചര്‍ച്ച ചെയ്യല്‍ എന്നിവ മിക്ക അധ്യാപകരും പ്രയോജനെ പ്പെടുത്തുന്ന തുടര്‍ പ്രവര്‍ത്തന തന്ത്രങ്ങളാണ് .

  • ചോദ്യങ്ങള്‍ നല്‍കല്‍ ,സംശയനിവാരണം എന്നിവ യാണ് എല്ലാ അധ്യാപകരും തുടര്‍ പ്രവര്‍ത്തനത്തിന് പൊതുവേ സ്വീകരിക്കുന്ന തന്ത്രങ്ങള്‍



  • ടെക്സ്റ്റ്‌ മെസ്സേജ് , വീഡിയോ ക്ലിപ്പുകള്‍ , ഫോട്ടോ , ഫോണിലൂടെ അറിയിക്കല്‍ ശബ്ദസന്ദേശങ്ങള്‍ എന്നിവ യാണ് കുട്ടികള്‍ തുടര്‍ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി പ്രതികരിക്കുന്ന രീതികള്‍

  • ഏറ്റവും കൂടുതല്‍ കുട്ടികള്‍ ശബ്ദ സന്ദേശങ്ങള്‍ ആയിട്ടാണ് പ്രതികരണങ്ങള്‍ രേഖപ്പെടുത്തുന്നത് .

  • വീഡിയോകള്‍ വഴി പ്രതികരിക്കുന്നവരാണ് ഏറ്റവും കുറവ് .

 

 

ഓണ്‍ ലൈന്‍ പഠനം -  ഇനിയും മെച്ചപ്പെടുത്താന്‍ മുന്നോട്ട് വയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍

  • ഒരു വിഷയത്തിന്‍റെ ഒരു unit എങ്കിലും ഒരു അദ്ധ്യാപകന്‍ തന്നെ കൈകാര്യം ചെയ്യുന്നതാണ് ഉചിതം. 2 അധ്യാപകരുടെ team പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നതും പരിഗണിക്കണം .

  • അനുയോജ്യമായ ഇടങ്ങളില്‍ പാനല്‍ ചര്‍ച്ച , സംവാദം (ഡയലോഗ് ) ,DEBATE , തുടങ്ങിയ വൈവിധ്യമാര്‍ന്ന പഠന തന്ത്രങ്ങളും ആലോചിക്കണം

  • ക്ലാസ്സുകളുടെ ആധികാരികത കര്‍ശനമായി ഉറപ്പു വരുത്തണം

  • ഓണ്‍ ലൈന്‍ ക്ലാസ്സുകള്‍ അത് ലക്‌ഷ്യം വയ്ക്കുന്ന ക്ലാസ്സിലെ കുട്ടികളെ എല്ലാത്തരത്തിലും പരിഗണിക്കുന്നത് ആയിരിക്കണം . മാധ്യമ ശ്രദ്ധ നേടാനുള്ള ഒരു തന്ത്രവും ക്ലാസ് കൈകാര്യം ചെയ്യുന്നവര്‍ കൃത്രിമമായി സ്വീകരിക്കുന്നില്ല എന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പു വരുത്തണം .

  • ഒരു വിഷയത്തിന്‍റെ ക്ലാസ്സുകള്‍ തമ്മിലുള്ള ഇടവേള അധികം നീണ്ടുപോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം

  • കുട്ടികളുടെ കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നത് മിക്ക വിദ്യാലയങ്ങളിലും അധ്യാപകര്‍ സ്വന്തം നിലയ്ക്കാണ്

  • SRG അംഗങ്ങളും BRC യിലെ പ്രവര്‍ത്തകരും ഇക്കാര്യത്തില്‍ അക്കാ ദമികമായി ശ്രദ്ധേയമായ ഇടപെടലുകള്‍ ഒന്നും നടത്തുന്നില്ല .

  • BRC തലത്തിലുള്ള വിഷയ ഗ്രൂപ്പുകള്‍ ഉപയോഗിച്ച് SRG അംഗങ്ങളെ ശാക്തീകരിക്കാനുള്ള ഇടപെടലുകള്‍ക്ക് BRC പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കണം

  • കുട്ടികളെ engage ചെയ്യിക്കാനുള്ള ഇടപെടലുകള്‍ അവര്‍ക്ക് മാനസികമായി ഭാരമാകാത്ത വിധത്തില്‍ നല്‍കാന്‍ കഴിയണം .

  • എല്ലാ കുട്ടികള്‍ക്കും ചെയ്യാന്‍ കഴിയുന്ന തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആണ് നല്‍കാന്‍ ശ്രദ്ധിക്കേണ്ടത് . ഓണ്‍ലൈന്‍ ക്ലാസ്സില്‍ നല്‍കിയ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഓരോരുത്തരുടെയും ക്ലാസ്സിലെ കുട്ടികള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയുന്ന വിധത്തില്‍ വ്യക്തത വരുത്തി നല്‍കാന്‍ കഴിയേണ്ട തുണ്ട്

  • കുട്ടികളെ കേള്‍ക്കാ നും അവരെ മനസ്സിലാക്കാനും അവരെ പ്രത്യേകം പരിഗണിക്കുന്നു എന്ന് കുട്ടിയ്ക്ക് ബോധ്യപ്പെടുന്ന തരത്തിലുള്ള ഇടപെടലുകള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കാനും വിദ്യാലയങ്ങള്‍ക്കു കഴിയണം

  • ക്ലാസ്സ്‌ ഗ്രൂപ്പില്‍ വരാന്‍ കഴിയാത്തവരെ ഫോണില്‍ ബന്ധപ്പെടണം

  • വിദ്യാലയം തുറന്നാല്‍ എല്ലാ കാര്യങ്ങളും ഒന്ന് കൂടി ചര്‍ച്ച ചെയ്യും എന്ന സന്ദേശം കുട്ടികളില്‍ എത്തിക്കണം

  • കുട്ടികളോട് എങ്ങനെ സമീപിക്കണം എന്ന് രക്ഷിതാക്കളെ ബോധ്യപ്പെടുത്തണം

  • കുട്ടികളുടെ വിരസത അകറ്റാനും മാനസികോല്ലാസത്തിനു എന്ത് ചെയ്യാം എന്ന് ആലോചിക്കണം.

  • COVID ആരോഗ്യ ശീലങ്ങള്‍ പാലിക്കാന്‍ ഓര്‍മ്മിപ്പിക്കണം.

  • എല്ലാ കുട്ടികളുമായും നിശ്ചിത ഇടവേളകളില്‍ ക്ലാസ് അധ്യാപകര്‍ സംസാരിക്കണം .

     

    BRC VARKALA STUDY REPORT PDF 

     

     കോവിഡ് 19 വ്യാപനത്തിന്റെ ഫലമായി സ്കൂളുകൾ പ്രവർത്തിക്കാൻ കഴിയാതെവന്ന സാഹചര്യത്തിലാണ് കുട്ടികളെ പഠന വഴിയിൽ നിലനിർത്തുക എന്ന ലക്ഷ്യത്തോടെ കേരളത്തിൽ വിദ്യാഭ്യാസ വകുപ്പ് വിക്ടേഴ്സ് ചാനൽ വഴി ഡിജിറ്റൽ ക്ലാസുകൾ ആരംഭിച്ചത്. അവസരോചിതമായ ഒരു ഇടപെടലായിരുന്നു അത്. പഠന വഴിയിൽ നിലനിർത്താൻ തുടങ്ങിയ ക്ലാസുകൾ അനിശ്ചിതമായി തുടരുന്ന സാഹചര്യത്തിലാണ് ഡിജിറ്റൽ ക്ലാസുകളെ കുറിച്ച് പഠിക്കാൻ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തീരുമാനിക്കുന്നത്.

     ഡിജിറ്റൽ ക്ലാസുകൾ ഒരു പഠനം – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

No comments:

Post a Comment