ആമുഖം
കൊവിഡ് കാല വിദ്യാഭ്യാസം നമ്മുടെ നാട്ടിലും നിരവധി പ്രതിസന്ധികളിലൂടെ കടന്നു പോകുകയാണ് .അവയെ ശാസ്ത്രീയമായി വിശകലനം ചെയ്യാനും പരിഹരിക്കാനും നമുക്ക് കഴിഞ്ഞേ മതിയാകൂ . അതിനുതകുന്ന അന്വേഷണങ്ങള്‍ക്ക് തുടക്കം കുറിക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷാ കേരളം വര്‍ക്കല brc നടപ്പിലാക്കുന്ന തനതു പ്രവര്‍ത്തനമാണ് ഉണര്‍വ് - 2021 വിവിധ ക്ലാസ്സുകളിലും വിഷയങ്ങളിലും കുട്ടികള്‍ നേരിട്ട് കൊണ്ടിരിക്കുന്ന പഠന പ്രയാസങ്ങളെ മറികടക്കാനുള്ള രീതികള്‍ വികസിപ്പിക്കാനും അവ നടപ്പിലാക്കാനും അധ്യാപകരെ സജ്ജരാക്കുക എന്നതാണ് ഈ പരിപാടിയുടെ മുഖ്യ ലക്ഷ്യം.
ലക്ഷ്യങ്ങള്‍
1. വിവിധ ക്ലാസ്സുകളിലെ കുട്ടികളില്‍ പഠനരീതികള്‍, പഠനശീലങ്ങള്‍, പ്രക്രിയാശേഷികള്‍ , ആശയങ്ങള്‍ ,മൂല്യങ്ങള്‍ , മനോഭാവങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അക്കാദമിക പ്രതിസന്ധികള്‍ കണ്ടെത്തുക.
2.അധ്യാപകരുടെ സഹായത്തോടെ പരിഹാര പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുക (തെരഞ്ഞെടുക്കുന്ന വിദ്യാലയങ്ങളില്‍ മാത്രം )
3.തിരിച്ചറിവുകളും നേട്ടങ്ങളും മറ്റു വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കുക
പഠനരീതി
1. Diagnostic Assessment Survey
വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ടു കുട്ടികളില്‍ നിലനില്‍ക്കുന്ന അക്കാദമിക പ്രശ്നങ്ങള്‍ തിരിച്ചറിയാന്‍ സഹായകരമായ വിലയിരുത്തല്‍ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന അക്കാദമിക സര്‍വേ .
ഉണര്‍വ് പദ്ധതി pdf - click the link below
ഉണര്‍വ്
പദ്ധതി –നടപ്പിലാക്കുന്നത് എങ്ങനെ ?
·
ഓരോ വിദ്യാലയത്തിലും
ഏതു വിഷയം /ഏതു ക്ലാസ്സ് എന്ന് BRC ആസൂത്രണ യോഗത്തില്‍ തീരുമാനിക്കുന്നു.(ഒരു വിദ്യാലയത്തില്‍ ഒരു പ്രവര്‍ത്തനം മതിയാകും )
· ഉണര്‍വ് പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ വിലയിരുത്തല്‍ പ്രവര്‍ത്തനം BRC പ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ ആ ക്ലാസ്സിലെ /വിഷയത്തിന്റെ അധ്യാപിക കുട്ടികള്‍ക്ക് നല്കുന്നു. വ്യക്തിഗതമായി പൂര്‍ത്തിയാക്കുന്നു .
·
ഓരോ
കുട്ടിയ്ക്കും ഉണര്‍വ് –വിവരശേഖരണ ഫോര്‍മാറ്റ്
നല്കുന്നു .അവര്‍ വ്യക്തിഗതമായി പൂര്‍ത്തിയാക്കുന്നു.
·
കുട്ടികള്‍ എഴുതിയ
വിലയിരുത്തല്‍ പ്രവര്‍ത്തനത്തിന്റെ
പ്രതികരണം ,നേരിട്ട് ബോധ്യപ്പെടുന്ന
പ്രതികരണങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ഓരോ കുട്ടിയുടെയും നില സൂചകങ്ങള്‍ പരിഗണിച്ച്
നിര്‍ണ്ണയിക്കുന്നു. ഗൂഗിള്‍ ഫോര്‍മാറ്റില്‍ upload ചെയ്യുന്നു .
·
കുട്ടികള്‍ പൂര്‍ത്തിയാക്കിയ
വിവര ശേഖരണ ഫോര്‍മാറ്റുകളില്‍ നിന്നും
random ആയി തെരഞ്ഞെടുക്കുന്ന 5 എണ്ണം ഗൂഗിള്‍ ഫോമില്‍ upload ചെയ്യുന്നു.
·
അധ്യാപികയ്ക്കുള്ള ഉണര്‍വ്
വിവരശേഖരണ ഫോര്‍മാറ്റിന്റെ ലിങ്ക്
ആ ക്ലാസ്സിലെ ആ വിഷയം
പഠിപ്പിക്കുന്ന
അധ്യാപികയ്ക്ക് നല്കുന്നു . അവര്‍ അത്
പൂര്‍ത്തിയാക്കി submit ചെയ്യുന്നു .
·
നടപ്പിലാക്കിയ വിലയിരുത്തല്‍
പ്രവര്‍ത്തനം , കുട്ടികളുടെ നില നിര്‍ണ്ണയം നടത്തിയ
രീതി , ഉപയോഗിച്ച സൂചകങ്ങള്‍ ,
കുട്ടികളുടെ നില നിര്‍ണ്ണയം നടത്തിയതിന്റെ
അടിസ്ഥാനത്തില്‍ ഉള്ള
കണ്ടെത്തലുകള്‍ എന്നിവ SRG യോഗത്തില്‍ അവതരിപ്പിക്കുന്നു .ചര്‍ച്ച ചെയ്യുന്നു
·
ഓരോ അധ്യാപകനും
ഈ രീതിയില്‍ ഒരു പ്രവര്‍ത്തനം നടപ്പിലാക്കി
കുട്ടികളുടെ നില നിര്‍ണ്ണയിക്കാന്‍
തീരുമാനിക്കുന്നു
·
എല്ലാ
അധ്യാപകരും ഒരു വിലയിരുത്തല്‍ പ്രവര്‍ത്തനം നല്കി
നില നിര്‍ണ്ണയം പൂര്‍ത്തീകരിച്ച തിന് ശേഷം
വീണ്ടും srg യോഗം ചേരുന്നു .
കണ്ടെത്തലുകള്‍ ഉള്‍പ്പെടുത്തി സംക്ഷിപ്തമായ
റിപ്പോര്‍ട്ട് തയാറാക്കുന്നു.
·
SRG കണ്‍വീനര്‍ , HM
എന്നിവരുടെ യോഗം BRC
തലത്തില്‍ ചേരുന്നു . സ്കൂള്‍
തല റിപ്പോര്‍ട്ടുകളുടെ അവതരണവും
ചര്‍ച്ചയും നടത്തുന്നു . BRC
തലത്തില്‍ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നു . പൊതുവായി
നിലനില്‍ക്കുന്ന പ്രതിസന്ധികള്‍
കണ്ടെത്തുന്നു . അവയ്ക്കുള്ള
പരിഹാര പ്രവര്‍ത്തനങ്ങള്‍
ആലോചിക്കുന്നു .
·
അധ്യാപക
കൂട്ടായ്മകള്‍ വിഷയം /
ക്ലാസ് അടിസ്ഥാനത്തില്‍ യോഗം ചേരുന്നു.ഓരോ വിഷയത്തിലും കണ്ടെത്തിയ
പ്രശ്നങ്ങള്‍ക്കുള്ള ചില പരിഹാര
പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം നടത്തുന്നു
,അവ നടപ്പിലാക്കാന്‍ തീരുമാനിക്കുന്നു .