SSK BRC VARKALA
Sunday, 29 June 2025
Monday, 12 December 2022
Saturday, 10 December 2022
പാഠ്യപദ്ധതി പരിഷ്കരണം ജനകീയ ചർച്ച
കേരള പാഠ്യപദ്ധതി ചട്ടക്കൂടുകൾ 2022 തയ്യാറാക്കുന്നതിന് മുന്നോടിയായുള്ള ജനകീയ ചർച്ചകൾ വര്‍ക്കല ബ്ലോക്ക് പരിധിയില്‍ ഉള്ള എല്ലാ വിദ്യാലയങ്ങളിലും പഞ്ചായത്ത് തലങ്ങളിലും പൂർത്തിയാക്കി. 2022നവംബർ 24 ന് വർക്കല ബ്ലോക്ക് തലത്തിലുള്ള ജനകീയ ചർച്ച വർക്കല ബ്ലോക്ക് ഓഫീസിൽ വച്ച് നടന്നു. വിവിധ പഞ്ചായത്ത് കളില്‍ നിന്നായി നൂറിൽപരം അംഗങ്ങൾ പങ്കെടുത്തു. .വിദ്യാർത്ഥികളുടെ സാന്നിധ്യം ഈ കൂട്ടായ്മയുടെ വലിയ പ്രത്യേകതയായിരുന്നു. അഭിപ്രായം പറയുന്നതിനും കൂട്ടിച്ചേർക്കൽ നടത്തുന്നതിനും കുട്ടികളും മറ്റുള്ളവർക്കൊപ്പം പങ്കുചേർന്നു .
Friday, 9 December 2022
വർക്കല BRC പ്രാദേശിക ചരിത്ര നിർമ്മാണ ശില്പശാല
സമഗ്ര ശിക്ഷാ കേരള യുടെ നേതൃത്വത്തിൽപ്രാദേശിക ചരിത്ര രചനയുടെ രീതി ശാസ്ത്രം പരിചയപ്പെടുത്തുന്നതിനായി ആവിഷ്കരിച്ച പാദമുദ്രകൾ എന്ന പരിപാടിയുടെ ബിആർസിതല അധ്യാപക പരിശീലനം വർക്കല ബിആർസിയിൽ നടന്നു.
വർക്കല ബി.പി സി യുടെ അധ്യക്ഷതയിൽ കൂടിയ യോഗം വർക്കല SN കോളെജിലെ ഹിസ്റ്ററി വിഭാഗത്തിലെ അസി:പ്രൊഫ: ഡോ. നന്ദകുമാർ ഉദ്ഘാടനം നിർവഹിച്ചു.
14 ഹൈസ്ക്കൂളുകളിലെ അധ്യാപകരും ട്രയിനിംഗിൽ പങ്കെടുത്തു.
ഉദ്ഘാടകൻ പ്രാദേശിക ചരിത്ര രചനയുടെ പ്രാധാന്യം അധ്യാപകർക്ക് പകർന്നു നൽകി. ട്രെയിനർ ശ്രീമതി.ശ്രീലേഖ, അംശു , വി.എസ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
കലാഉത്സവ് -2022
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ച കലാ ഉത്സവ് വർക്കല ബി ആർ സി മികവുറ്റ രീതിയിൽ സംഘടിപ്പിച്ചു. ഒക്ടോബർ 28, 29 തീയതികളിലാണ് മത്സരം സംഘടിപ്പിച്ചത്. 10 ഇനങ്ങളിലായി 34 വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. മികച്ച പ്രകടനമാണ് കുട്ടികൾ കാഴ്ചവച്ചത്. ബിആർസി തലത്തിൽ നടന്ന ഓരോ ഇനത്തിലും ഒന്നാമതായി എത്തിയ മത്സരാർത്ഥികളുടെ വിവരങ്ങളും വീഡിയോയും നവംബർ 7 ന് ജില്ലാ ഓഫീസിൽ എത്തിച്ചു.
ശാസ്‌ത്രപഥം അധ്യാപക ശില്പശാല
വർക്കല ബിആർസിയുടെ നേതൃത്വത്തിൽ ശാസ്‌ത്രപഥം അധ്യാപക ശില്പശാല
30/11/2022 ബുധനാഴ്ച ബി ആർ സി യിൽ വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സ്മിത സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. കുസാറ്റ് ഫോട്ടോണിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ പ്രവീൺ സി എസ്മുഖ്യാതിഥിയായി. 14 സ്കൂളുകളിൽ നിന്നായി ശാസ്ത്രരംഗം
കോ-ഓർഡിനേറ്റരും HSS/VHSE വിഭാഗത്തിൽ നിന്നുള്ള അധ്യാപകരും പങ്കെടുത്തു
നവീകരിച്ച പ്രീ പ്രൈമറി കെട്ടിടത്തിന്റെയും കുട്ടികളുടെ പാർക്കിന്റെയും ഉദ്ഘാടനം
മുത്താന ഗവണ്മെന്റ് എൽ പി എസ്സിൽ എസ് എസ് കെ ഫണ്ടായ പത്തുലക്ഷം രൂപ ചെലവിൽ നവീകരിച്ച പ്രീ പ്രൈമറി കെട്ടിടത്തിന്റെയും കുട്ടികളുടെ പാർക്കിന്റെയും ഉദ്ഘാടനം വർക്കല എം എൽ എ അഡ്വക്കേറ്റ് വി ജോയി നിർവഹിച്ചു. ചെമ്മരുതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രിയങ്ക ബിറിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ ശ്രീ മോഹനദാസ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് മെമ്പർ ശ്രീ സുശീലൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീമതി ജയലക്ഷ്മി ശ്രീമതി ശശികല എസ് എസ് കെ ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ ശ്രീ ജവാദ് പ്രോഗ്രാം ഓഫീസർ ശ്രീ റെനി വർഗീസ് എ ഇ ഒ ശ്രീമതി ബിന്ദു ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ ശ്രീ ദിനിൽ എന്നിവർ സംസാരിച്ചു. എസ് എം സി ചെയർമാൻ ശ്രീ ഷൈൻ നന്ദി പറഞ്ഞു. നാട്ടുകാരനായ ആർട്ടിസ്റ്റ് ശ്രീ കണ്ണൻ ആണ് രണ്ടുമുറി കെട്ടിടത്തെ ഹൗസ് ബോട്ട് ആകൃതിയിൽ നവീകരിച്ചത്. ക്ലാസ്സ് മുറികളിൽ ആകർഷകമായ ഫർണിച്ചർ സൗകര്യവും പഠന മൂലകളും ഉണ്ട്. വർക്കല ഉപജില്ലയിലെ മാതൃകാ പ്രീ പ്രൈമറിയായി ഈ വിദ്യാലയം മാറുകയാണ്.
Thursday, 31 March 2022
RASATHULLIKAL - AUDIO BOOK
സമഗ്ര ശിക്ഷാ കേരള വർക്കല ബി.ആർ.സി, യുടെ ആഭിമുഖ്യത്തിൽ വായനവസന്തം ,വായനച്ചങ്ങാത്തം എന്നീ പഠനപരിപോഷണ പരിപാടികളുടെ ഭാഗമായി തയ്യാറാക്കിയ ഓഡിയോ ബുക്കാണ് രസത്തുള്ളികൾ . കഥകൾ, കവിതകൾ, കത്ത് , ലേഖനം, പൊതുവിജ്ഞാനം തുടങ്ങി വിവിധ മേഖലയുമായി ബന്ധപ്പെട്ട 22 ഓഡിയോകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു .
Click the above image to download the audiobook